ഇടപെടേണ്ട കാര്യമില്ല; ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ തക്കവിധം കാരണം കാണുന്നില്ലെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു. മേല്‍ശാന്തി നറുക്കെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ചാണ് തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരി ഹൈക്കോടതിയെ സമീപിച്ചത്.

നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളില്‍ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണ് ഇട്ടിരുന്നതെന്നും ഹര്‍ജിയില്‍ മധുസൂദനന്‍ നമ്പൂതിരി ആരോപിച്ചിരുന്നു. മേല്‍ശാന്തി നറുക്കെടുപ്പ് സമയത്ത് സോപാനത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. അതേസമയം നിരീക്ഷകന്റെ സാന്നിധ്യത്തില്‍ തന്നെയാണ് നറുക്കെടുപ്പ് നടത്തിയതെന്നും നടപടികളെല്ലാം സുതാര്യമായിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide