കാട്ടാനക്കൂട്ടമിറങ്ങിയിട്ടും കാനനപാതയിലൂടെ മലകയറണമെന്ന് തീര്‍ത്ഥാടകര്‍; അനുവദിക്കാനാകില്ലെന്ന് വനംവകുപ്പ്

കാനനപാതയിലൂടെ മലകയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കാനനപാതയിലെ കാളകെട്ടിയില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു.
മണ്ഡല പൂജക്ക് ശേഷം ക്ഷേത്ര നട അടച്ചതിനാല്‍ കാനനപാതയിലൂടെ നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ല. ഈ വഴിയില്‍ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. കാനന പാതയില്‍ കാട്ടാനക്കൂട്ടത്തെയും കണ്ടിരുന്നു.

പാതയിലെ താല്‍ക്കാലിക കച്ചവടക്കാരും വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. മകരവിളക്കിന് ക്ഷേത്രം തുറക്കുന്ന മുപ്പതാം തീയതി മുതലാണ് തീര്‍ത്ഥാടകര്‍ക്ക് ഇനി ഇതുവഴി പ്രവേശനം അനുവദിക്കുക. എന്നാല്‍ ഈ വഴിയിലൂടെ ഇപ്പോള്‍ത്തന്നെ കടന്നു പോകാന്‍ അനുവദിക്കണമെന്ന നിര്‍ബന്ധത്തിലാണ് തീര്‍ത്ഥാടകര്‍. സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

More Stories from this section

family-dental
witywide