ബംഗ്ലാദേശിനെ തകര്‍ത്തു; സാഫ് അണ്ടര്‍ 16 കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

തിംഫു: 2023 അണ്ടര്‍ 16 സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഭൂട്ടാനാണ് ഇത്തവണ സാഫ് കപ്പിന് വേദിയായത്.

ഭാരത് ലൈരന്‍ജാം ആണ് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ എത്തുന്നത്. 74-ാം മിനിറ്റില്‍ ലെവിസ് സാങ്മിന്‍ലുനാണ് ഗോള്‍ നേടിയത്. അവസാന ഘട്ടത്തില്‍ ബംഗ്ലാദേശ് കനത്ത ആക്രമണം നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം അതെല്ലാം നിഷ്ഫലമാക്കുകയായിരുന്നു.

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് ഇന്ത്യന്‍ അണ്ടര്‍ 16 പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്ക് വല കുലുക്കാന്‍ അവസരം നല്‍കാതെ 12 ഗോളുകളാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഈ വര്‍ഷത്തെ സീനിയര്‍ സാഫ് കിരീടവും ഇന്ത്യക്കായിരുന്നു.

More Stories from this section

family-dental
witywide