‘കൃഷിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല, അരി തമിഴ് നാട്ടില്‍ നിന്ന് വരും’; വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കര്‍ഷക സംഘടനകള്‍

സംസ്ഥാനത്തെ കര്‍ഷകര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കി വിവിധ കര്‍ഷക സംഘടനകള്‍ രംഗത്ത്. കേരളത്തില്‍ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്‍ നിന്ന് അരി വരുമെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം. കഴിഞ്ഞയാഴ്ച മാന്നാര്‍ ചെന്നിത്തല പഞ്ചായത്തില്‍ മുക്കം വാലിയില്‍ ബണ്ട് റോഡിന്റേയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് മന്ത്രി കര്‍ഷകര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്.

സംസ്ഥാനത്ത് മറഅറൊരു കര്‍ഷക ആത്മഹത്യ കൂടി നടന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം വീണ്ടും വിവാദമാകുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും തന്റെ പരാമര്‍ശം തിരുത്താന്‍ മന്ത്രി തയ്യാറായിട്ടില്ല. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തിലാരംു പട്ടിണി കിടക്കേണ്ടി വരില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതേസമയം പ്രദേശത്തെ ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷി ചെയ്യില്ലെന്ന് പ്രദേശത്തെ കര്‍ഷകര്‍ പറഞ്ഞതിനു മറുപടിയായാണ് കൃഷി ചെയ്തില്ലെങ്കിലും ഇവിടെയൊന്നും സംഭവിക്കില്ലെന്ന് മന്ത്രി മറുപടി നല്‍കിയത്.

കാര്‍ഷിക വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വീണ്ടും വിവാദമാകുകയാണ്. കുട്ടനാട്ടില്‍ ഇന്ന് കരിദിനമാചരിക്കുന്ന കര്‍ഷകര്‍ ഈ വിഷയം കൂടുതല്‍ ശക്തമായി ഉന്നയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പു പറയണമെന്നാണ് സംഘടനകളുടെ ആവശ്യം.

More Stories from this section

family-dental
witywide