സാം ആൾട്ട്മാൻ വീണ്ടും ഓപ്പൺ എഐയിൽ സിഇഒ, കമ്പനിയുടെ പഴയ ബോർഡ് പിരിച്ചുവിട്ടു

ഓപ്പണ്‍ എഐയില്‍ നിന്നും പിരിച്ചുവിട്ട മുന്‍ സിഇഒ സാം ആള്‍ട്ട്മാന്‍ വീണ്ടും ഓപ്പണ എഐയിൽ. സിഇഒ ആയിത്തന്നെയാണ് തിരിച്ചെത്തുക എന്നാണ് വരുന്ന പുതിയ വിവരം. ആൾട്ട്മാനെ പിരിച്ചു വിട്ട ബോർഡിനെ മാറ്റി എന്നാണ് അറിയാൻ കഴിയുന്നത്. പിരിച്ചു വിട്ട സാം ആൾട്ട്മാനും ഇതേ തുടർന്ന് രാജിവച്ച ചാറ്റ് ജിപിറ്റി ബ്രോക്മാനും മൈക്രോസോഫ്ടിൽ ചേരുന്നു എന്നു മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല എക്സിൽ അറിയിച്ചിരുന്നു.

ആള്‍ട്ട്മാനെ കൂടാതെ ഓപ്പണ്‍ എഐയില്‍ നിന്നു രാജിവെച്ച ചാറ്റ്ജിപിറ്റി സഹ സ്ഥാപകനായ ഗ്രെഗ് ബ്രോക്മാനും ഓപ്പണ്‍ എഐയിലെ മുന്‍ തൊഴിലാളികളും മൈക്രോസോഫ്റ്റിൽ എത്തുമെന്നും കമ്പനിയുടെ നൂതന എഐ ഗവേഷണ സംഘത്തിന് ആൾട്ട്മാനും ബ്രോക്മാനും മേല്‍നോട്ടം വഹിക്കുമെന്നും നദെല്ല അറിയിച്ചിരുന്നു.

ഈ സംഭവങ്ങൾക്ക് ശേഷം ഓപ്പൺ എഐയിലെ 500 ലേറെ ജീവനക്കാർ പ്രതിഷേധിക്കുകയും രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 500 പേർ ഒപ്പിട്ട ഹർജിയിൽ ഓപ്പൺ എഐ ബോർഡാണ് മാറേണ്ടത് ആൾട്ട്മാൻ അല്ല എന്ന് ആവശ്യമുന്നയിച്ചിരുന്നു. ഈ സംഭവം കമ്പനിയെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. തുടർന്നു നടന്ന ചർച്ചകളെ കുറിച്ചും ആൾട്ടുമാനുമായുള്ള കരാറുകളെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു.

Sam Altman to return as OpenAI CEO

More Stories from this section

family-dental
witywide