
ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് എസ്.കെ.കൗളും സ്വവര്‍ഗ്ഗ വിവാഹത്തോട് യോജച്ചു. എന്നാല്‍ ബെഞ്ചിലെ മറ്റ് മൂന്ന് ജഡ്ജിമാര്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ കഴിയില്ലെന്ന് വിധിച്ചു. ജസ്റ്റിസുമാരായ ഹിമ കോലി, രവീന്ദ്ര ഭട്ട്, ജെ.പി.എസ്.നരസിംഹ എന്നിവരാണ് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്തത്.
അഞ്ചില്‍ മൂന്ന് ജഡ്ജിമാര്‍ സ്വവര്‍ഗ്ഗ അനുരാഗ വിവാഹത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയതോടെ അത് ഭരണഘടന ബെഞ്ചിന്റെ വിധിയായി മാറി. സ്വവര്‍ഗ്ഗ വിവാഹം മൗലിക അവകാശമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഭിന്ന വിധിയിലൂടെ വ്യക്തമാക്കിയത്. ചീഫ് ജസ്റ്റസിന്റെ വിധിയെ ബെഞ്ചിലെ ജസ്റ്റിസ് എസ്.കെ.കൗള്‍ പിന്തുണച്ചു. എന്നാല്‍ മറ്റ് ജഡ്ജിമാര്‍ ഭിന്ന വിധികളിലൂടെ അതിനെ എതിര്‍ത്തു.
same sex marriage has no legal approval says Supreme Court of india in majority judgment