
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം മൗലിക അവകാശമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ ഭിന്നവിധി. ഒരേ ലിംഗത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് നിയമവിധേയമാക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിധി പറഞ്ഞത്. ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിച്ചത് ജസ്റ്റിസ് എസ്.കെ കൗള്‍ മാത്രം. മറ്റ് മൂന്ന് ജഡ്ജിമാര്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരെ വിധി എഴുതി. അതോടെ സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല.
സ്വവര്‍ഗ്ഗ വിവാഹം എന്നത് വ്യക്തിയുടെ മൗലിക അവകാശമാണെന്ന് ചീഫ് ജസ്റ്റിസിന്റെ വിധിയില്‍ പറയുന്നു. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തിപരമാണ്. സ്വവര്‍ഗ്ഗ അനുരാഗത്തിന്റെ പേരില്‍ ആരെയും ക്രൂശിക്കരുത്. അവര്‍ക്ക് ആവശ്യമായ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി
സ്പെഷ്യല്‍ മാരേജ് ആക്ടിലെ 4 -ാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് വിധിച്ചു. ഇക്കാര്യങ്ങളില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണ്. നിയമം ഉണ്ടാക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സ്വവര്‍ഗാനുരാഗം എന്നത് ഒരു വരേണ്യ നാഗരിക സങ്കല്പം അല്ലെന്നും ചീഫ് ജസ്റ്റിസ് വിധിച്ചു. സ്വവര്‍ഗ്ഗ വിവാഹം നിയമവിരുദ്ധമായി കണക്കാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസിന്റെ വിധി.
same sex marriage is a fundamental right says chief justice of India












