മേയർ വിനി സാമിന്റെ പിതാവ് സാമുവൽ തോമസ് അന്തരിച്ചു

അലാസ്ക: വാഷിങ്ടണിലെ മോന്റിസാനോ സിറ്റി മേയർ വിനി സാമിന്റെ പിതാവ് അടൂർ കലയപുരം പാളത്തിൽ സാമൂവൽ തോമസ് (കുഞ്ഞ് –77) അന്തരിച്ചു. 30 വർഷമായി അലാസ്കയിൽ ആയിരുന്ന പരേതൻ രണ്ട് ഗവർണർമാരോടൊപ്പം സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് സർവീസ് ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്‌സ് വിഭാഗം ഡയറക്ടർ ആയി സേവനം ചെയ്തിരുന്നു.

ഭാര്യ : അടൂർ കൊന്നയിൽ പൊന്നമ്മ തോമസ്.

മക്കൾ : വിനി സാം (മേയർ, സിറ്റി ഓഫ് മോന്റിസാനോ), പ്രിയ ഡേവിഡ് (ടീച്ചർ, അലാസ്ക).

മരുമക്കൾ : ഗൈ ബർഗ്‌സ്‌ട്രം, ഡേവിഡ് ലിൻഡീൻ.

കൊച്ചു മക്കൾ : തോമസ്, കോര, തിയോ

കേരളത്തിലെ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ ഭാര്യ പിതാവിന്റെ സഹോദരൻ ആണ്.

സംസ്കാര ശുശ്രൂഷയും, പൊതുദർശനവും ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 9 മുതൽ മോന്റിസാനോ ചർച്ച്‌ ഓഫ് ഗോഡ് ദേവാലയത്തിൽ (317 East Spruce Street, Montesano, WA) നടത്തപ്പെടും. തുടർന്ന് സംസ്കാരം മോന്റിസാനോ വൈനോച്ചി സെമിത്തേരിയിൽ.