തിരുവനന്തപുരം: സോളാര്‍ കേസിലെ സിബിഐ റിപ്പോര്‍ട്ട് വാര്‍ത്തയായതോടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായരുടെ ആത്മകഥ ‘പ്രതിനായിക’ ഉടന്‍ പുറത്തിറങ്ങും.
റെസ്‌പോണ്‍സ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘പ്രതിനായിക’യില്‍ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും വെളിപ്പെടുത്തുമെന്നാണ് പ്രസാധകർ അറിയിച്ചിരിക്കുന്നത്.
ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാവുമെന്നാണ് ഒരു ആമുഖമെന്ന നിലയില്‍ സരിത എസ് നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.