
ന്യൂഡല്‍ഹി: ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍. പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, ഐബിഎ തീര്‍ച്ചയായും ഇത് സംബന്ധിച്ച ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് സ്ഥിരീകരിച്ചു.
ആഴ്ചയില്‍ അഞ്ചുദിവസം ജോലി എന്ന തരത്തിലേക്ക് ക്രമീകരണം വരുത്തണമെന്നാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് അവധി ഉള്ളത്. പകരം ഒരു മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും അവധി പ്രഖ്യാപിക്കണമെന്നതാണ് ധനകാര്യമന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്. 1.5 ദശലക്ഷത്തിലധികം ആളുകളാണ് നിലവില്‍ ബാങ്കിംഗ് മേഖലയില്‍ ജോലിചെയ്യുന്നത്.
പൊതു-സ്വകാര്യ ബാങ്കുകള്‍, ഇന്ത്യയില്‍ സാന്നിധ്യമുള്ള വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, എല്ലാ ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ബാങ്കുകളുടെ വിശാലമായ ശൃംഖലയെയാണ് ഐബിഎ പ്രതിനിധീകരിക്കുന്നത്.
ധനമന്ത്രാലയത്തിന്റെ പ്രതികരണം നിര്‍ദ്ദേശം അംഗീകരിച്ചോ അല്ലെങ്കില്‍ സമീപഭാവിയില്‍ ഇത് പരിഗണിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
അംഗീകാരം ലഭിച്ചാല്‍, പ്രവര്‍ത്തന ദിവസങ്ങളില്‍ ജോലി സമയം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
2015 മുതലാണ് നിലവിലെ രീതി തുടരുന്നത്. പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍. എന്നാല്‍ നിര്‍ദേശം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ധനകാര്യമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സൂചന നല്‍കിയിട്ടില്ല.