റിയാദ്: കുവെെത്തിൽ നിന്ന് സൗദിയിലെത്തിയ ഇന്ത്യൻ കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ പുലർച്ചെ ആറിന് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന- തുവെെഖ് റോഡിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരൻ ഓടിച്ച ട്രെയിലറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു.
ഇന്ത്യക്കാരായ ഗൗസ് ദാന്തു(35), ഭാര്യ തബ്റാക് സർവർ(31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (2), മുഹമ്മദ് ഈഹാൻ ഗൗസ് (4) എന്നിവരാണ് മരിച്ചത്. ഗൗസ് ദാന്തുവിന് കുവെെത്ത് ഇഖാമയുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുവെെത്തിൽ നിന്ന് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വീസയിൽ വന്നവരാണിവർ. മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെയുള്ള റുമാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Summary: Saudi Accident: Indian Family of 4 Died in Road Accident at Riyadh