‘നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ക്ക് 23 വര്‍ഷം കഠിന തടവ്

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം കരുനാഗപ്പള്ളി തഴവ പുത്തന്‍പുരയ്ക്കല്‍ അന്‍സലി (22) നെയാണ് പെരുമ്പാവൂര്‍ സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ടത്.

പിന്നീട് നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തിയ പ്രതി പെണ്‍കുട്ടിയോട് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. 2022 ജൂലായില്‍ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

More Stories from this section

family-dental
witywide