സിനഗോഗ് നേതാവ് സമാന്ത വോളിന്റെ കൊലപാതകത്തിൽ ഒരാൾകൂടി കസ്റ്റഡിയിൽ

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സിനഗോഗ് പ്രസിഡന്റ് സമാന്ത വോളിന്റെ കൊലപാതകത്തിൽ ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തതായി ഡിട്രോയിറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത വ്യക്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വോളിന്റെ മരണവുമായി ബന്ധപ്പെട്ട് തടവിലായിരുന്ന ഒരാളെ കുറ്റം ചുമത്താതെ വിട്ടയച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ നടപടി.

ഐസക് അഗ്രീ ഡൗൺടൗൺ സിനഗോഗിന്റെ ബോർഡ് പ്രസിഡന്റായ വോളിനെ ഒക്‌ടോബർ 21 ന് വീടിന് പുറത്ത് ഒന്നിലധികം തവണ കുത്തേറ്റ അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വോളിന്റെ മരണത്തിന് തീവ്രവാദമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്.

യഹൂദ സമൂഹത്തിൽ വോളിന് പ്രധാന സ്ഥാനം ഉണ്ടായിരുന്നു. കൊലപാതകം യഹൂദ വിരുദ്ധതയാൽ നടപ്പിലാക്കിയതാണെന്നു സൂചിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിട്രോയിറ്റ് പൊലീസ് മേധാവി ജെയിംസ് ഇ. വൈറ്റ് മുമ്പ് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide