ലോക്‌സഭയിലെ സുരക്ഷാ വീഴ്ച: പാസ് നല്‍കിയ ബിജെപി എംപി സ്പീക്കറെ കണ്ടു

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ ചേമ്പറിലേക്ക് ചാടിയവരില്‍ ഒരാള്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയ ബിജെപി എംപി സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സൂചന.

മൈസൂരു എംപിയായ പ്രതാപ് സിംഹയാണ് വിശദീകരണം നല്‍കാന്‍ സ്പീക്കറെ കണ്ടത്. പിടിയിലായ പ്രതി സാഗര്‍ ശര്‍മയുടെ പിതാവ് തന്റെ മണ്ഡലമായ മൈസൂരുവിലാണ് താമസിക്കുന്നതെന്നും പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കാന്‍ പാസ് ആവശ്യപ്പെട്ടിരുന്നെന്നും സിംഹ സ്പീക്കറോട് പറഞ്ഞു.

സാഗര്‍ ശര്‍മ്മയ്ക്ക് പാര്‍ലമെന്റ് സന്ദര്‍ശിക്കാന്‍ വേണ്ടി തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായും ഓഫീസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. താന്‍ പങ്കുവച്ചതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്ന് ബിജെപി എംപി ലോക്‌സഭാ സ്പീക്കറെ അറിയിച്ചു.

അതേസമയം, സംഭവത്തിന്റെ പശ്ചാതലത്തില്‍ സന്ദര്‍ശക പാസുകള്‍ സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഡല്‍ഹി പോലീസുമായി ചര്‍ച്ച നടത്തിവരികയാണെന്നും പാര്‍ലമെന്റിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ എംപിമാര്‍ക്ക് ഉറപ്പുനല്‍കി. 150 സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവെങ്കിലും പാര്‍ലമെന്റിലുണ്ടെന്ന് പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ അറിയിച്ചു. കൂടാതെ എംപിമാര്‍ക്ക് പ്രത്യേക പ്രവേശന കവാടം അനുവദിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

More Stories from this section

family-dental
witywide