ലോക്‌സഭയിലെ സുരക്ഷാ വീഴ്ച: രാജ്യസഭാ ചെയര്‍മാനുമായി തര്‍ക്കിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭാ ചെയര്‍മാനുമായി തര്‍ക്കിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന് സസ്പെന്‍ഷന്‍.

ലോക്സഭയിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് സഭയില്‍ ചര്‍ച്ച തേടി പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച എംപിയെ പേരെടുത്ത് വിളിച്ച് പുറത്തേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ‘മോശം പെരുമാറ്റം’ ചൂണ്ടിക്കാട്ടിയാണ് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന്റെ നടപടി.

ഇന്നലെ ശൂന്യവേളയ്ക്കിടെയാണ് ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയിലുണ്ടായിരുന്ന രണ്ട് പേര്‍ ചേംബറിലിറങ്ങി പ്രതിഷേധിച്ചത്. കാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ വാതകം പുറത്തുവിട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച ഇവരെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കീഴ്പ്പെടുത്തിയത്.

സുരക്ഷാ വീഴ്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ 28 നോട്ടീസ് സമര്‍പ്പിരുന്നു. എന്നാല്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ലോക്സഭയിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് അവര്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ എംപിമാരുടേത് ‘അനിയന്ത്രിതമായ പെരുമാറ്റമാണെന്നും’ ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും ധന്‍ഖര്‍ പറഞ്ഞു. വ്യാഴാഴ്ച രാജ്യസഭ നടപടികള്‍ ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമായിരുന്നു ബഹളം.

More Stories from this section

family-dental
witywide