2023നോട് വിടപറയും മുമ്പ് ഈവര്‍ഷത്തെ അവസാന പൗര്‍ണ്ണമി കാണണ്ടേ

പടിവാതിലും കടന്ന് വിടപറയാന്‍ കാത്തിരിക്കുകയാണ് 2023. വിരലില്‍ എണ്ണാന്‍ കഴിയുന്ന ദിനസങ്ങളേ ഇനി ഇക്കൊല്ലം ബാക്കിയുള്ളൂ. പുതുവര്‍ഷത്തിനു സ്വാഗതം അരുളും മുമ്പ്, ഇക്കൊല്ലത്തിന് വിടപറയുംമുമ്പ് അവസാന പൗര്‍ണമിയും കടന്നുപോകുന്നു.

കോള്‍ഡ് മൂണ്‍ എന്നറിയപ്പെടുന്ന 2023ലെ 13-ാമത്തെയും അവസാനത്തെയും പൗര്‍ണ്ണമി, ക്രിസ്തുമസിന് ശേഷമുള്ള ദിനമായ ഇന്ന് (ഡിസംബര്‍ 26-ന്) അതിന്റെ ഉച്ചസ്ഥായിയിലെത്തും. സിഎന്‍എന്‍ പറയുന്നതനുസരിച്ച്, ഇത് ഒരു ഒറ്റ രാത്രി മാത്രമായിരിക്കില്ല കാഴ്ചയുടെ വിസമയം തീര്‍ക്കുന്നത്. കുറഞ്ഞത് മൂന്ന് രാത്രികളെങ്കിലും ഈ കാഴ്ച തുടരും.

തിങ്കളാഴ്ച ഉദിച്ച ചന്ദ്രന്‍ ഡിസംബര്‍ 27 വരെ പൂര്‍ണ ശോഭയില്‍ തിളങ്ങുന്നത് തുടരും. ഭൂമിയുടെ ഉപഗ്രഹംകൂടിയായ ചന്ദ്രന്‍ ഇന്ന് രാത്രി 7.33 ന് (ഇന്ത്യന്‍ സമയം) അതിന്റെ പരമാവധി പൂര്‍ണ്ണതയിലെത്തും.

വടക്കന്‍ അര്‍ദ്ധഗോളത്തിലെ ഡിസംബര്‍ മാസവുമായി ബന്ധപ്പെട്ട തണുത്ത താപനിലയെ പരാമര്‍ശിച്ച് തദ്ദേശീയരായ അമേരിക്കക്കാരാണ് കോള്‍ഡ് മൂണ്‍ എന്ന പദം ഉപയോഗിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് പറയുന്നു.

ഇതിനെ സ്‌നോ മൂണ്‍ എന്നും വിന്റര്‍ മേക്കര്‍ മൂണ്‍ എന്നും വിളിക്കുന്നു. മാന്‍ കൊമ്പുകള്‍ പൊഴിച്ചാല്‍ ചന്ദ്രന്‍ വരും എന്നൊരു പ്രയോഗവും ഡിസംബറിലെ പൂര്‍ണചന്ദെ തൊട്ടുനില്‍ക്കുന്നു. ഒട്ടനവധി മാന്‍ ഇനങ്ങളുടെ കൊമ്പുകള്‍ ഈ സമയത്ത് കൊഴിഞ്ഞ് വീഴാന്‍ തുടങ്ങുന്നു എന്ന വസ്തുതയില്‍ നിന്നാണ് ഈ പ്രയോഗം.

ചന്ദ്രനെ കൂടുതല്‍ നേരം കാണാനാകുന്ന ദിനം കൂടിയാണ് ഇന്നത്തെ തണുത്ത ഡിസംബര്‍ രാത്രി. അതുകൊണ്ടുതന്നെ, ശൈത്യകാലത്തെ നീണ്ട രാത്രികളില്‍ ഇന്ന് ദീര്‍ഘനേരം ചന്ദ്ര കാണാനുള്ള അവസരമുണ്ട്. ‘ശീതകാല അറുതിയായ ചന്ദ്രന്‍ ആകാശത്ത് ഏറ്റവും ഉയര്‍ന്ന പാത സ്വീകരിക്കുന്നു, ഇത് മുമ്പുള്ള ചക്രവാളത്തിന് മുകളിലായാണ് കാണപ്പെടുക. ഇന്നത്തെ രാത്രിയെ പതിവിലും ദൈര്‍ഘ്യമേറിയ രാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്.

രാത്രിയില്‍ വ്യക്തമായ കാഴ്ചയുള്ള സ്ഥലം തിരഞ്ഞെടുത്താല്‍ ചന്ദ്ര നിരീക്ഷണത്തിന് അത് വലിയ അവസരം നല്‍കും. ഓറിഗ നക്ഷത്രസമൂഹത്തിലെ കാപെല്ലയും ഓറിയോണ്‍ നക്ഷത്രസമൂഹത്തിലെ ബെറ്റെല്‍ഗ്യൂസിനു മിടയിലൂടെയാകും കിഴക്ക് ചന്ദ്രന്‍ തിളങ്ങുക. ഇനി പ്രകാശ പൂര്‍ണമായ പൗര്‍ണമി കാണാന്‍ അടുത്ത ജനുവരി 25 വരെ കാത്തിരിക്കണം.

More Stories from this section

family-dental
witywide