കേരളീയം വേദിയില്‍ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത് മോഹന്‍ലാല്‍; കൂടെ കമല്‍ഹാസനും മമ്മൂട്ടിയും ശോഭനയും

തിരുവനന്തപുരം: കേരളീയം 2023ന്റെ വേദിയില്‍ വെച്ച് സെല്‍ഫിയെടുത്ത് മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ ലാല്‍. തന്റെ ഓര്‍മയില്‍ ഇതാദ്യമാണ് ഇത്രയും നിറഞ്ഞ ഒരു വേദിയും സദസുമെന്ന് പറഞ്ഞ മോഹന്‍ലാല്‍ വേദിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ഈ വേദിയില്‍ വച്ച് കേരളീയത്തിന്റെ അംബാസഡര്‍മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, ശോഭന, എന്നിവരോടൊപ്പം ഞാനും ചേര്‍ന്ന് അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം ഒരു സെല്‍ഫി എടുക്കുന്നു എന്നാണ് മോഹന്‍ ലാല്‍ പറഞ്ഞത്.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും കേരളീയത്തിന് ഹൃദ്യമായ ആശംസകള്‍ നേര്‍ന്നു. കേരളീയം കേരളീയരുടെ മാത്രം വികാരമല്ലെന്നും ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി ഇത് മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. നമ്മുടെ രാഷ്ട്രീയം മതം ജാതി പ്രാര്‍ഥന ചിന്ത എല്ലാ വേറെവേറെയാണ്. നമ്മള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നവികാരം ഏല്ലാവരും കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങള്‍ ഒന്നാണ് എന്നതാവണം നാം ലോകത്തിന് കൊടുക്കേണ്ട മാതൃക. ലോകം ആദരിക്കുന്ന ജനതയായി നാം മാറണമെന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം ഏഴുതിതയ്യാറാക്കിയ പ്രസംഗം തന്റെ കൈയില്‍ ഇല്ലെന്നും എന്തെങ്കിലും വാക്ക് പിഴകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നേരത്തെ മാപ്പു ചോദിക്കുന്നുവെന്നും ആശംസാ പ്രസംഗത്തിനിടെ മമ്മൂട്ടി സരസമായി പറഞ്ഞു. ‘എന്തെങ്കിലും പറ്റിപ്പോയാല്‍ നമ്മളെ കുടുക്കരുത്. സ്പീക്കറായിരുന്നു എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹത്തിന് വാക്കുപിഴ സംഭവിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കിയാല്‍ മതി. നമ്മളില്‍ വാക്ക് പിഴച്ചാല്‍ പിഴച്ചത് തന്നെയെന്നും മമ്മൂട്ടി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide