തീപിടുത്തം; ദാൽ തടാകത്തിലെ നിരവധി ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു

ശ്രീനഗർ : കശ്മീരിലെ ദാൽ തടാകത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഹൗസ്‌ബോട്ടുകൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ 5.15നായിരുന്നു തീപിടിത്തം. ഗാട്ട് നമ്പർ ഒമ്പതിന് സമീപത്തെ ഹൗസ്‌ബോട്ടിന് ആദ്യം തീപിടിച്ചെന്നും പിന്നീടത് മറ്റു ബോട്ടുകളിലേക്ക് പടരുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. 

അഞ്ച് ബോട്ടുകൾ പൂർണമായും മറ്റുള്ളവ ഭാഗികമായും നശിച്ചു. തീ നിയന്ത്രിച്ചതായും ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അപകട കാരണം വ്യക്തമല്ല. കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. കശ്മീരിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ദാൽ തടാകവും അവിടുത്ത ബോട്ട് യാത്രയും.

several houseboats gutted in a massive fire at Dal Lake

More Stories from this section

family-dental
witywide