
ന്യൂഡല്‍ഹി : ജനപ്രിയ അന്തര്‍ദേശീയ പ്രസിദ്ധീകരണമായ വെറൈറ്റി അടുത്തിടെ അതിന്റെ വെറൈറ്റി 500 ലിസ്റ്റ് പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും ജൂനിയര്‍ എന്‍ടിആറും ഉള്‍പ്പെടെ ‘വെറൈറ്റി 500 ലിസ്റ്റില്‍ 10 ഇന്ത്യക്കാര്‍
ഇടംപിടിച്ചു.
ഷാരൂഖ് ഖാനും ജൂനിയര്‍ എന്‍ടിആറിനും പിന്നാലെ സിനിമാ നിര്‍മ്മാതാക്കളായ ആദിത്യ ചോപ്ര, എസ്എസ് രാജമൗലി, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, ഏക്താ കപൂര്‍, ഭൂഷണ്‍ കുമാര്‍ എന്നിവരും പട്ടികയിലുണ്ട്. മീഡിയ കമ്പനിയായ വയാകോം 18 ഉടമയായ വ്യവസായി മുകേഷ് അംബാനിയും റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ സ്ഥാപക ശിവാനി പാണ്ഡ്യ മല്‍ഹോത്രയും സോണി പിക്ചേഴ്സിന്റെ സിഇഒ എന്‍ പി സിംഗ് എന്നിവരും പട്ടികയിലുണ്ട്. ഉപഭോക്താക്കളുടെയും വ്യവസായ പ്രൊഫഷണലുകളുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ഫലപ്രദമായ നീക്കങ്ങള്‍ നടത്തുന്നവരില്‍ നിന്നാണ് വെറൈറ്റി അതിന്റെ 500 പേരുടെ പട്ടിക തിരഞ്ഞെടുക്കുന്നു.
മൂന്ന് സിനിമകളില്‍ നിറഞ്ഞുനിന്ന ഷാരൂഖ് ഖാന് ഇതൊരു ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ട് ഹിറ്റുകളുമായാണ് കിംഗ് ഖാന്‍ തിരിച്ചുവരവ് നടത്തിയത്. ഷാരൂഖ് ഖാന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ റിലീസായ ഡങ്കിയിലേക്കാണ് ഇനി എല്ലാ കണ്ണുകളും. ഡങ്കിയിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റായി മാറിയിട്ടുണ്ട്. ഷാരൂഖ് ഖാനും രാജ്കുമാര്‍ ഹിരാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.
ഓസ്‌കര്‍ നേടിയ ആര്‍ആര്‍ആറിന്റെ ഭാഗമായ ജൂനിയര്‍ എന്‍ടിആര്‍ ജനഹൃദയങ്ങളില്‍ സ്ഥാനമുള്ള താരമാണ്. നാട്ട് നാട്ട് എന്ന ഗാനത്തില്‍ നൃത്തത്തിലൂടെ ഗംഭീര പ്രകടനം നടത്തിയതിന് ഇതിനകം നിരവധി പ്രശംസ ഏറ്റുവാങ്ങിയ താരം കൂടിയാണ് ജൂനിയര്‍ എന്‍ടിആര്‍. തെലുങ്ക് സിനിമാലോകത്തെ ഏറ്റവും ആകര്‍ഷകമായ നടന്മാരില്‍ ഒരാളാണ് ജൂനിയര്‍ എന്‍.ടി.ആര്‍. നടന്റെ അഭിനയത്തോടുള്ള അര്‍പ്പണബോധത്തെയും ഓരോ വേഷത്തിനും തന്റേതായതെല്ലാം നല്‍കാനുള്ള ആഗ്രഹത്തെയും എല്ലാവരും ബഹുമാനിക്കുന്നു. വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ അസാധാരണമായ പ്രകടനങ്ങള്‍ ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിലെ പലരുടെയും ഹൃദയം കവര്‍ന്നു.