യുവനേതാവ് ഷാജി സാമുവേല്‍ റീജണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂ യോര്‍ക്ക്: ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണല്‍ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്ന ഷാജി ഫിലാഡല്‍ഫിയായില്‍ ഫൊക്കയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സംഘടനകളെ ഫൊക്കാനയിലേക്ക് എത്തിക്കുന്നതിലും നിര്‍ണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തിയാണ്. ഈ നേട്ടമാണ് വീണ്ടും അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ഏവരും പ്രേരിപ്പിക്കുന്നത്. സജിമോന്‍ ആന്റണി നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഷാജി സാമുവേല്‍ മത്സരിക്കുന്നത്.

ഫിലാഡല്‍ഫിയാ മലയാളികള്‍ക്കിടയില്‍ സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ അറിയപ്പെടുന്ന നേതാവാണ് ഷാജി സാമുവേല്‍. സൗമ്യ പ്രകൃതക്കാരനായ ഷാജി സാമുവേല്‍ മലയാളികളുടെ ഏതു കാര്യങ്ങള്‍ക്കും കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. ഫിലാഡല്‍ഫിയായിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഷാജി സാമുവേല്‍ ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയാണ്.

ഫിലാഡല്‍ഫിയാ ഏരിയയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയായുടെ (മാപ്പ് ) കമ്മിറ്റി മെംബേര്‍ ആയി പ്രവര്‍ത്തിക്കുബോഴും ഫിലാഡല്‍ഫിയാ ഏരിയയിലെ എല്ലാ മലയാളീ അസ്സോസിയേഷനുകളുമായും വളരെ അധികം സുഹൃത്തുബന്ധം കാത്തു സൂക്ഷിക്കുന്ന ഷാജി തന്റെ പ്രവര്‍ത്തന രീതിയിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് ഇടയില്‍ സുപരിചിതനുമാണ്.

കേരളാ സ്റ്റുഡന്റസ് കോണ്‍ഗ്രസ് (KSC )എം ന്റെ പ്രവര്‍ത്തകനായി സ്‌കൂള്‍ കോളേജ് തലങ്ങളില്‍ സംഘടന പ്രവര്‍ത്തനം നടത്തി നേത്യുനിരയില്‍ പ്രവര്‍ത്തിച്ചു പടി പടിയായി ഉയര്‍ന്ന നേതാവാണ് ഷാജി. കേരളാ യൂത്തു ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ കേരളാ രാഷ്ട്രിയത്തില്‍ നിറഞ്ഞു നില്‍ക്കുബോഴാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറുന്നത്.

കേരളാ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച പരിചയമാണ് പിന്നീട് അമേരിക്കന്‍ സംസ്‌കരിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഉണ്ടായ പ്രചോദനം. അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് ഷാജി. YMC യുടെ ഡയറക്ടര്‍ ബോര്‍ഡ് മെംബെര്‍, വൈസ്‌മെന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചതിന് ശേഷം 2015 ല്‍ ആണ് അമേരിക്കയില്‍ എത്തിയത്. സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോസ് പള്ളിയുടെ മെംബേര്‍ ആയി പ്രവര്‍ത്തിക്കുന്ന ഷാജി ഭാര്യ മില്‍സി, മക്കള്‍ മെറീന, സെറീന, ജോഷ് എന്നിവരോടൊപ്പം ഫിലാഡല്‍ഫിയായിലാണ് താമസം.

ഒരു സംഘാനയുടെ നിലനില്‍പ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് . ഫൊക്കാനയും ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ തയാര്‍ എടുക്കുബോള്‍ ഷാജി സാമുവേലിന്റെ പ്രവര്‍ത്തനം സംഘടനക്ക് മുതല്‍കൂട്ടാവുമെന്നും അതുകൊണ്ടു തന്നെ പെന്‍സല്‍വേനിയ ഏരിയയില്‍ നീന്നും എല്ലാവരും ഒരേ സ്വരത്തില്‍ ഷാജി സാമുവേലിന്റെ നോമിനേഷനെ പിന്‍ന്താങ്ങുന്നു.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കുടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ ഷാജി സാമുവേലിന്റെ മത്സരം യുവത്വത്തിനും അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. പെന്‍സല്‍വേനിയ റീജിയനില്‍ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തില്‍ ഷാജി സാമുവേലിന്റെ മത്സരത്തെ പിന്തുണക്കുന്നു.

കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന , അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ ആയ ഷിബു എബ്രഹാം സാമുവേല്‍,ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, രാജീവ് കുമാരന്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള എന്നിവര്‍ ഷാജി സാമുവേലിന് വിജയാശംസകള്‍ നേര്‍ന്നു.

More Stories from this section

family-dental
witywide