നിലപാട് മയപ്പെടുത്തില്ല; പാര്‍ടിയെ നന്നാക്കാന്‍ ശക്തമായ അഭിപ്രായങ്ങള്‍ ഇനിയും പറയുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ടിയെ പഴയ കരുത്തിലേക്ക് കൊണ്ടുവരിക എന്നതാണ് എല്ലാവരുടെയും പ്രധാനപ്പെട്ട ലക്ഷ്യം. പാര്‍ടിയെ ശക്തിപ്പെടുത്താന്‍ ഇനിയും ശക്തമായ അഭിപ്രായങ്ങള്‍ പാര്‍ടിക്കുള്ളില്‍ പറയും. പ്രവര്‍ത്തക സമിതിയില്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

പ്രവര്‍ത്തക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തില്‍ എത്തിയതായിരുന്നു ശശി തരൂര്‍. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിച്ചത് കോണ്‍ഗ്രസില്‍ ശക്തമായ ശബ്ദം ഉയര്‍ത്തുന്നവരുടെ പ്രതിനിധിയായിട്ടാണ്. തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിച്ചതോടെ അവരെ കൂടിയാണ് പാര്‍ടി പരിഗണിച്ചതെന്നും തരൂര്‍ വിശദീകരിച്ചു.

ജി-23ന്റെ ഭാഗമായി ഉയര്‍ത്തിയ നിലപാടുകളുണ്ട്. പ്രവര്‍ത്തക സമിതിയില്‍ അത്തരം വിഷയങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ അഭിപ്രായം പറയും. ലോക്സഭ തെരഞ്ഞെടുപ്പിനാണ് ഇപ്പോഴത്തെ മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

Shashi Tharoor says he will continue to make strong comments to strengthen Congress