
ന്യൂയോര്‍ക്ക്: ആരോഗ്യമേഖലയിലെ സംഭാവനകള്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ചറല്‍ ആന്‍ഡ് സിവിക് സെന്ററിന്റെ പുരസ്‌കാരം ഡോ. ഷെല്‍ബി കുട്ടിക്ക്. യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ പീഡിയാട്രിക് ആന്‍ഡ് അഡല്‍റ്റ് കണ്‍ജനിറ്റല്‍ കാര്‍ഡിയോളജി ഡയറക്ടറും ഹെലന്‍ ടോസിഗ് എന്‍ഡോവ്ഡ് പ്രഫസറുമാണു ഡോ.കുട്ടി.
സര്‍വകലാശാലയിലെ ടോസിഗ് ഹാര്‍ട്ട് സെന്റര്‍ ഡയറക്ടര്‍, കാര്‍ഡിയോ വാസ്‌കുലാര്‍ അനലിറ്റിക് ഇന്റലിജന്‍സ് ചെയര്‍മാന്‍ എന്നീ പദവികളും വഹിക്കുന്നു. കൊച്ചി സ്വദേശിയാണ്.
Tags: