
മെക്സിക്കോ സിറ്റി: വടക്കുപടിഞ്ഞാറന്‍ മെക്സിക്കോയില്‍ വെള്ളിയാഴ്ച നടന്ന പാര്‍ട്ടിയില്‍ തോക്കുധാരികള്‍ ആറ് പേരെ കൊലപ്പെടുത്തി. അക്രമികള്‍ ലക്ഷ്യമിട്ടതായി കരുതുന്ന ഒരു കുറ്റവാളി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമം, നരഹത്യ, നിയമവിരുദ്ധമായ സ്വാതന്ത്ര്യം ഹനിക്കല്‍, ക്രിമിനല്‍ കൂട്ടുകെട്ട് എന്നിവയ്ക്ക് അറസ്റ്റ് വാറന്റുകളുള്ള ഒരു ക്രിമിനല്‍ ഗ്രൂപ്പിന്റെ നേതാവിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നതായി സോനോറ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് പറഞ്ഞു.
2006 മുതല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ 420,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട മെക്സിക്കോയിലെ സാമൂഹിക സമ്മേളനങ്ങളെ ലക്ഷ്യമിട്ട് തോക്കുധാരികള്‍ക്ക് എത്താറുണ്ട്.
ഡിസംബര്‍ 17ന് സെന്‍ട്രല്‍ സ്റ്റേറ്റായ ഗ്വാനജുവാറ്റോയില്‍ യുവ മെക്‌സിക്കന്‍ വംശജര്‍ പങ്കെടുത്ത ക്രിസ്മസ് പാര്‍ട്ടിക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ത്തപ്പോള്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.