
ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂ യോര്‍ക്ക്: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റി മെംബെര്‍ ആയി ന്യൂ യോര്‍ക്കിലെ സാമൂഹ്യ-സാംസ്‌കാരിക രാഷ്ട്രീയ സാമുദായിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന സിജു സെബാസ്റ്റ്യന്‍ (പുതുശ്ശേരി) നാഷണല്‍ കമ്മിറ്റി മെംബെര്‍ ആയി മത്സരിക്കുന്നു. ഫൊക്കാനയുടെ ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിക്കുന്ന സിജു സജിമോന്‍ ആന്റണി നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
ന്യൂ യോര്‍ക്ക് മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആര്‍ക്കും പകരംവെക്കനില്ലാത്ത നേതാവാണ് സിജു സെബാസ്റ്റ്യന്‍ . ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് സിജു അതുകൊണ്ടു തന്നെ ന്യൂ യോര്‍ക്കിലെ മിക്ക മലയാളി അസോസിയേഷനുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആവുകയും ചെയ്യുന്ന വ്യക്തികുടി ആണ് .
സിജു മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും MBA എടുത്തിട്ടുള്ള അദ്ദേഹം സീനിയര്‍ അക്കൗണ്ടന്റ് ആയും മോര്‍ഗേജ് ലോണ്‍ ഓഫീസര്‍ ആയും ജോലി ചെയുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിലായാലും ബിസിനസ്സ് ആയാലും തൊടുന്നത് എല്ലാം പൊന്നാക്കുന്ന രീതിയാണ് സിജുവിന്റേത്. സെന്റ് മേരി ചര്‍ച്ച ലോങ്ങ് ഐലന്‍ഡ് , ന്യൂ യുറോക്കിന്റെ ആക്റ്റീവ് മെംബേര്‍ ആയി പ്രവര്‍ത്തിക്കുന്ന സിജു, സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ഒരു പ്രവര്‍ത്തകന്‍ ആയി എവിടെയും കൂടെ കൂടുന്ന വ്യക്തിത്വമാണ്. എറണാകുളം ഞാറക്കല്‍ സ്വദേശിയായ സിജു പുതുശ്ശേരി കുടുബാംഗമാണ്.
അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് സിജു സെബാസ്റ്റ്യന്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് സിജു.
സിജു സെബാസ്റ്റ്യന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകള്‍ക്ക് മുന്‍തൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ ഒരു വന്‍ മുതല്‍ കുട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാറെടുക്കുബോള്‍ യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെക്കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ സിജു സെബാസ്റ്റ്യന്റെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിര തന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.















