
ഫ്ളോറിഡ: അതി ദാരുണമായ അപകടത്തിനാണ് ഫ്ളോറിഡയിലെ ഹില്‍ബറോ കൗണ്ടി സാക്ഷ്യം വഹിച്ചത്. ശനിയാഴ്ച വൈകീട്ട് 6.45 നായിരുന്നു അപകടം. ആളില്ലാത്ത ലെവല്‍ ക്രോസിലൂടെ കടന്നു പോകുമ്പോഴായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്.
ആളില്ലാത്ത ലെവല്‍ ക്രോസ് സ്ഥിതി ചെയ്യുന്ന ബില്‍ബോറ അധികം വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രദേശമല്ല. സാധാരണ ഇരുവശത്തുനിന്നും ട്രെയിന്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാഹനങ്ങള്‍ റെയില്‍ ട്രാക്ക് മറികടന്ന് പോകാറ്. എന്നാല്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ആറംഗ കുടുംബം സഞ്ചരിച്ച എസ്.യു.വി പെട്ടെന്ന് ട്രാക്കിലേക്ക് കയറുകയായിരുന്നു. വലിയ ശബ്ദത്തോടെ എസ്.യു.വി വാഹനത്തെ ട്രെയിന്‍ ഇടിച്ചുതെറുപ്പിച്ചു.
അപകടത്തില്‍പ്പെട്ട എല്ലാവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലെവല്‍ ക്രോസ് വരുന്നതായുള്ള മുന്നറിയിപ്പ് വളരെ മുമ്പ് തന്നെ റോഡില്‍ ഉള്ളതാണ്. അത് ശ്രദ്ധിച്ച് റെയില്‍ ക്രോസിന് തൊട്ടുമുമ്പുള്ള സ്റ്റോപ്പ് സിഗ്നല്‍ കൂടി ശ്രദ്ധയോടെ മറികടന്നുവേണം റോഡ് ഗതാഗതം. അത് പാലിക്കാതെ മുന്നോട്ടുപോയതാണ് അപകടത്തിന് കാരണമായത്.
അതി ദയനീയമായ കാഴ്ചയായിരുന്നു എന്നാണ് അപകടത്തിന്റെ ദൃക്സാക്ഷികള്‍ പറയുന്നത്. എസ്.യു.വി വാഹനങ്ങള്‍ ട്രെയിനിന് മുന്നിലേക്ക് കയറുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിന്റെ ഡ്രൈവര്‍ കാണുന്നുണ്ടായിരുന്നു. അപകടം മുന്നില്‍ കണ്ട് നിരവധി തവണ ഹോണ്‍ മുഴക്കിയെങ്കിലും എസ്.യു.വിയുടെ ഡ്രൈവര്‍ക്ക് അത് ശ്രദ്ധിക്കാനായില്ല.
ഇടിയുടെ ആഘാതത്തില്‍ പലതവണ മറിഞ്ഞ എസ്.യു.വിയില്‍ നിന്ന് യാത്രക്കാരെല്ലാം പുറത്തേക്ക് തെറിച്ചുപോയി. അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തത് റെയില്‍വെ ട്രാക്കീന് സമീപത്തുനിന്നാണ്. ജൂലിയന്‍ ഹെര്‍ണാണ്ടസ് (9), ജേക്കബ് ലോപ്പസ് (17), എലീസ ഹെര്‍ണാണ്ടസ് (17) അനീലിയ ഹെര്‍ണാണ്ടസ് (22), എനേഡേലിയ ഹെര്‍ണാണ്ടസ് (50), ജോസ് ഹെര്‍ണാണ്ടസ് (52) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കുകളോട് ഒരാള്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.