ശബരിമലയിൽ എത്തിയ ആറുവയസുകാരിക്ക് പാമ്പു കടിയേറ്റു

ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസുകാരിക്കാണ് കടിയേറ്റത്.

സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിൽ വ്യാഴാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. കുട്ടിക്ക് ആന്റി സ്‌നേക്ക് വെനം നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

നടതുറന്ന് ഏഴ് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആള്‍ക്കാണ് പാമ്പുകടി ഏല്‍ക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

More Stories from this section

family-dental
witywide