സോസിനെ ചൊല്ലി തര്‍ക്കം; വാഷിങ്ടണ്‍ DCയില്‍ പതിനാറുകാരിയെ കൂട്ടുകാരി കുത്തിക്കൊന്നു

വാഷിംഗ്ടണ്‍: അത്യന്തം നിര്‍ഭാഗ്യകരമായ ഈ സംഭവം കേട്ടുകൊണ്ടാണ് ഇന്ന് വാഷിംഗ്ടണ്‍ ഡി.സി ഉണര്‍ന്നത്. വാഷിംഗ്ടണ്‍ ഡി.സിയിലെ മെഗ്ഡൊണാള്‍ഡ്സിന് പുറത്ത് പുലര്‍ച്ചെയാണ് പതിനാറുകാരി കുത്തേറ്റ് മരിച്ചത്. പുലര്‍ച്ചെ 2.10ന് വൈദ്യസഹായം ആവശ്യപ്പെട്ട് ആശുപത്രിക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. അടിയന്തര വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല എന്ന് വാഷിംഗ്ടണ്‍ പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ കുറിച്ചുള്ള സി.ഐ.ഡി റിപ്പോര്‍ട്ട് ഇങ്ങനെയാണ്. പതിനാറ് വയസ്സുകാരായ രണ്ട് പെണ്‍കുട്ടികള്‍ പുലര്‍ച്ചെ വാഷിംഗ്ടണ്‍ ഡി.സിയിലെ മെഗ്ഡോണാള്‍ഡ്സിലെത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം വാങ്ങിയ ശേഷം ഇരുവരും പുറത്തുനിര്‍ത്തിയിട്ടിരുന്ന വാഹനത്തിലേക്ക് പോയി. അല്പസമയത്തിന് ശേഷം മെഗ്ഡൊണാള്‍ഡ്സില്‍ നിന്ന് കിട്ടിയ സോസിനെ ചൊല്ലി ഇരുവരും തര്‍ക്കമായി. തര്‍ക്കമാണ് പിന്നീട് കത്തിക്കുത്തായി മാറിയത്.

കുറ്റം ചെയ്തുവെന്ന് കരുതുന്ന മേരിലാന്‍ഡിലെ വാള്‍ഡോഫ് സ്വദേശിനിയായ പതിനാറുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ കയ്യില്‍ ഒരു കത്തി ഉണ്ടായിരുന്നതായും ഡി.സി പൊലീസ് വ്യക്തമാക്കി.

അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ ഉയരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു ദാരുണ സംഭവത്തിന് കൂടി വാഷിംഗ്ടണ്‍ ഡി.സി സാക്ഷ്യം വഹിച്ചിരിക്കുന്നത്.

A 16-year-old girl was stabbed to death by her friend after an argument over sauce in Washington, DC

More Stories from this section

dental-431-x-127
witywide