
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവ്ലിൻ കേസ് അടുത്ത വർഷം ഫെബ്രുവരി ആറിന് കേൾക്കാനായി മാറ്റിവച്ചു. സുപ്രീംകോടതിയുടെ മുന്നിൽ 37ാം തവണ എത്തിയ കേസാണ് മാറ്റിവച്ചത്. ലാവ്ലിൻ ഹർജി ഇന്നലെ പരിഗണിക്കാൻ എടുത്തെങ്കിലും സിബിഐ ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു ഹാജരായില്ല.
ജസ്റ്റിസ് സൂര്യകാന്ത് ശർമ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇന്നലെ കേസ് പരിഗണിക്കാനായി എടുത്തത്. മറ്റൊരു കേസിൻ്റെ തിരക്കിലായതിനാൽ കേസ് അൽപം സമയത്തേക്ക് മാറ്റിവയ്ക്കാൻ സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അത് സാധ്യമല്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ലാവ്ലിൻ കേസിലുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി ശരിവച്ച ഹൈക്കോടതിവിധിയെ തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജികൾ എത്തിയത്.
SNC Lavalin case adjourned for record 37th time