
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്.
മന്ത്രിയായിരുന്ന എ പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതി. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും ഒരു തെളിവും സിബിഐയ്ക്ക് കൈമാറിയിരുന്നില്ല.
കേസിൽ ക്രൈംബ്രാഞ്ച് ആണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സർക്കാരാണ് കേസ് സിബിഐക്ക് വിട്ടത്. അടൂർ പ്രകാശ് എംപിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടും കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചു