മകൻ കാനഡയിൽ അപകടത്തിൽ മരിച്ചു; വിഷമം താങ്ങാനാവാതെ ജീവനൊടുക്കി ഡോക്ടറായ മാതാവ്

കായംകുളം: മകൻ വിദേശത്ത് വെച്ച് മരിച്ചതറിഞ്ഞ് മാതാവായ ഡോക്ടർ ജീവനൊടുക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കായംകുളം സ്വദേശിനി ഡോ. മെഹറുന്നീസെയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കാനഡയില്‍ എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകൻ ബെന്യാമിൻ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ വിഷമം താങ്ങാനാകാതെയാണ് മെഹറുന്നീസ ആത്മഹത്യ ചെയ്തത്. ദീർഘകാലം കായംകുളം താലൂക്ക് ആശുപത്രിയിലെ സർജൻ ആയിരുന്നു ഡോക്ടർ മെഹറുന്നിസ. കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷെഫീക്കാണ് ഭർത്താവ്.

More Stories from this section

family-dental
witywide