ഇടുക്കി മൂലമറ്റത്ത് അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു

തൊടുപുഴ: ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരാന്‍, ഭാര്യ തങ്കമണി എന്നിവരെയാണ് മകന്‍ അജീഷ് വെട്ടിക്കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

രാവിലെ പത്തരയോടെയാണ് ദമ്പതികളെ വീട്ടിനുള്ളില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കുമാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ തങ്കമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അജീഷിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

More Stories from this section

family-dental
witywide