
ന്യൂജേഴ്‌സി: ന്യൂജേഴ്സിയില്‍ 74കാരിയായ അമ്മയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ജെഫ്രി സുര്‍ജന്റ് എന്നയാള്‍ എമര്‍ജന്‍സി കോള്‍ (911) വിളിക്കുകയും താന്‍ അമ്മയെ കൊന്നതായി പോലീസിനോട് പറയുകയും ചെയ്തു.
ഉടന്‍തന്നെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടത് സര്‍ജെന്റ് നഗ്‌നനായി അമ്മയുടെ തലയില്ലാത്ത ശരീരത്തിന് മുകളില്‍ കിടക്കുന്നാണ്. തുടര്‍ന്ന് തനിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അമ്മ അലക്സാന്‍ഡ്രിയയെ ഇയാള്‍ കൊന്നത് കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.
അമ്മയെ കൊന്നതിന് സുര്‍ജന്റ് പോലീസിനോട് ആവര്‍ത്തിച്ച് മാപ്പ് പറഞ്ഞതായി കോടതി രേഖകള്‍ പിന്നീട് പറഞ്ഞു.
സംഭവത്തില്‍ അയല്‍വാസികളാകെ ഞെട്ടലിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.










