പ്രമുഖ സാഹിത്യകാരന്‍ സോണി അമ്പൂക്കന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയി മത്സരിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂജേഴ്സി: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റി മെംബെര്‍ ആയി പ്രമുഖ സാഹിത്യകാരനും ഐടി പ്രൊഫഷണലുമായ സോണി അമ്പൂക്കന്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രെട്ടറിയായ സോണി അമ്പൂക്കന്‍ ഫൊക്കാന മലയാളം അക്കാഡമിയുടെ ചെയര്‍ കൂടിയാണ്. നാഷണല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള സോണി അമ്പൂക്കന്‍, സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.

ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് സോണി അമ്പൂക്കന്‍. ഫൊക്കാനയുടെ മലയാളം അക്കാഡമിയുടെ ‘അക്ഷര ജ്വാല’ എന്ന പരിപാടിയെ അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റാന്‍ കാരണം സോണി അമ്പൂക്കന്റെ കുറ്റമറ്റ പ്രവര്‍ത്തനം ആണ്. മലയാള സാഹിത്യത്തെയും ഭാഷയെയും സ്‌നേഹിക്കുന്ന അമ്പൂക്കന്‍ കേരള സര്‍ക്കാരിന്റെ ‘മലയാളം മിഷന്‍’, ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ’ മലയാളം എന്റെ മലയാളം’, ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ മലയാളം ഡിപ്പാര്‍ട്മെന്റ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്‌നേച്ചര്‍ പദ്ധതിയായ ഭാഷക്കൊരു ഡോളര്‍ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്.

ഏഷ്യാനെറ്റ് ന്യൂസ് – ബോബി മലയാളം ഫൗണ്ടേഷന്‍ മലയാളം എന്റെ മലയാളം പദ്ധതിയില്‍ ഫൊക്കാനയെ ഒന്നാം സ്ഥാനത്തെത്തിച്ചതിന് എന്റെ മലയാളം പദ്ധതിയുടെ ഫൊക്കാനയുടെ കോര്‍ഡിനേറ്റര്‍ ആയ സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം തേടിയെത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികളില്‍ മലയാളം അറിയാത്തവരെ മലയാളം പഠിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംബാസിഡര്‍മാരാക്കാന്‍ അമേരിക്കന്‍ മലയാളികളെ പ്രാപ്തരാക്കിയതിനാണ് ഫൊക്കാനയ്ക്കും ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്ന സോണി അമ്പൂക്കനും അംഗീകാരം ലഭിച്ചത്.

കണക്ടിക്കറ്റിലെ കേരള അസോസിയേഷന്‍ ഓഫ് കണക്ടിക്കറ്റിന്റെ (കെ.എ.സിടി ) പ്രധാന പ്രവര്‍ത്തകന്‍ ആയ സോണി അമ്പൂക്കന്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികന്‍ കൂടിയായ സോണി അമ്പൂക്കന്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്റ്റ് 51 ന്റെ ഗവര്‍ണര്‍ പദവിയും നിര്‍വഹിച്ചിരുന്നു. ഹാര്‍ട്ട് ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിരുന്നു. തൃശൂരിലെ പ്രശസ്തമായ അമ്പൂക്കന്‍ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തന്‍ചിറ സ്വദേശിയാണ്. പിതാവ് എ.വി തോമസ് ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പി.വി ആനി അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: മരിയ തൈവളപ്പില്‍ (IT expert) മക്കള്‍: അബിഗെയില്‍, അന്നബെല്‍, ആന്‍ഡ്രൂ.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എന്‍.ഐ.ടി. സൂററ്റ്കലില്‍ നിന്നും എം ടെക്ക് ബിരുദാന്തര ബിരുദം നേടിയ ശേഷം കാമ്പസ് ഇന്റര്‍വ്യൂവിലൂടെ ടി.സി.എസ് എന്ന കമ്പനി വഴി അമേരിക്കയില്‍ എത്തിയ സോണി വിവിധ റോളുകളിലായി വിവിധ നഗരങ്ങളില്‍ ഐ.ടി. മാനേജ്മെന്റ് – ലീഡര്‍ഷിപ്പ് തലങ്ങളില്‍ ദീര്‍ഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണല്‍ ആണ്. സീയാറ്റിലായിരുന്നു ആരംഭം. പിന്നീട് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി തുടങ്ങിയ നഗരങ്ങളിലും പ്രവര്‍ത്തിച്ച ശേഷം 2008 മുതല്‍ കണറ്റിക്കട്ടില്‍ സ്ഥിരതാമസമാക്കി. ഇതിനിടെ യൂണിവേഴ്‌സിറ്റി ഓഫ് ഹാര്‍ട്ട്‌ഫോഡില്‍ നിന്ന് എം.ബി. എ, എം.ഐ. ടി. സ്ലോണ്‍ മാനേജ്മെന്റില്‍ നിന്ന് എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷന്‍ എന്നീ ഉന്നത ബിരുദങ്ങളും കരസ്ഥമാക്കി.

ഫൊക്കാനയുടെ നിലവിലുള്ള ഭരണ സമിതിയിലെ വ്യത്യസ്തമായ കാഴ്ചപ്പാടും പുരോഗമന ചിന്താഗതികളുമുള്ള യുവാക്കളുടെ പ്രതിനിധികളില്‍പ്പെട്ട അംഗമാണ് സോണി അമ്പൂക്കന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്നും ഫൊക്കാനക്കു ആവിശ്യമുള്ളതുകൊണ്ടാണ് ഏവരും അദ്ദേഹത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ സോണി അമ്പൂക്കന്റെ മത്സരം യുവത്വത്തിനും അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ബോസ്റ്റണ്‍ റീജിയനില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ സോണി അമ്പൂക്കന്റെ മത്സരത്തെ പിന്തുണക്കുന്നു.

കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ ആയ ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, രാജീവ് കുമാരന്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ.ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട് എന്നിവര്‍ സോണി അമ്പൂക്കന് വിജയാശംസകള്‍ നേര്‍ന്നു.

More Stories from this section

family-dental
witywide