
കേപ് ടൗൺ: ഇന്ത്യന്‍ വംശജനായ സൈക്യാട്രിസ്റ്റ് ദക്ഷിണാഫ്രിക്കയില്‍വെച്ച് മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയപ്പോഴാണ് മരണം സംഭവിച്ചത്. 1998ലാണ് ഡോക്ടര്‍ ഒമര്‍ സബാഡിയയ്ക്ക് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ ലഭിക്കുന്നത്.
72കാരനായ സബാഡിയയ്ക്ക് വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച അന്ത്യം സംഭവിച്ചത്. അമ്പതു വര്‍ഷക്കാലത്തെ തടവിനു ശേഷം നാലു വര്‍ഷം മുന്‍പാണ് ഇയാള്‍ക്ക് പരോള്‍ ലഭിച്ചത്.
1996ലാണ് കേസിനാസ്പദമായ സംഭവം. തന്നെയും ഭാര്യയെയും ഒരു സംഘം തട്ടിക്കൊണ്ടുപോയി, ഒടുവില്‍ തന്നെ ഉപേക്ഷിച്ച് അവര്‍ ഭാര്യയെ കടത്തിക്കൊണ്ടു പോയി, എന്നായിരുന്നു അന്ന് സബാഡിയ പറഞ്ഞ കഥ. ഭാര്യ സഹിദയെ കണ്ടെത്താനായി മൂന്ന് മക്കള്‍ക്കൊപ്പം മീഡിയയ്ക്കു മുന്‍പില്‍ വന്നു കരഞ്ഞ സബാഡിയ മാധ്യമങ്ങളിലെ തലക്കെട്ടായിരുന്നു. പിന്നീട് ഗാ രങ്കുവയില്‍വെച്ച് സഹിദയുടെ മൃതദേഹം മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 22 ദിവസങ്ങള്‍ക്കുശേഷമാണ് അന്ന് സഹിദയുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്നുള്ള അന്വേഷണത്തിലും പൊലീസ് ചോദ്യം ചെയ്യലിലും സബാഡിയ കുറ്റം സമ്മതിക്കുകയായിരുന്നു. സഹിദയെ കൊലപ്പെടുത്താനായി മൂന്നുപേരെ ഏര്‍പ്പാടാക്കിയെന്നും ക്വട്ടേഷന്‍ നല്‍കിയെന്നും സബാഡിയ അന്നു വെളിപ്പെടുത്തി. തുടര്‍ന്ന് ഡോക്ടറെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഭാര്യ സഹിദയുടെ 20ലക്ഷം ഡോളര്‍ ഇന്‍ഷൂറന്‍സ്തുക തട്ടാനായിരുന്നു ഡോക്ടറുടെ പദ്ധതി.















