യുഎസ് സൈന്യത്തിന്റെ രഹസ്യ ദൗത്യം; ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ X-37B പേടകം വിക്ഷേപിച്ചു

ഫ്ളോറിഡ: യുഎസ് സൈന്യത്തിന്റെ നിഗൂഢ ബഹിരാകാശ പേടകമായ X-37B വിക്ഷേപിച്ച് സ്പേസ് എക്സ്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്ന് വൈകീട്ട് 8.07 ന് ഫാൽക്കൺ ഹെവി റോക്കറ്റിൽ ആണ് പേടകം വിക്ഷേപിച്ചത്. സ്‌പേസ് എക്‌സിന്റെ വെബ്‌സൈറ്റില്‍ വിക്ഷേപണം തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഫാല്‍ക്കണ്‍ ഹെവിയുടെ ബൂസ്റ്ററുകള്‍ രണ്ടും സുരക്ഷിതമായി തിരിച്ചിറങ്ങി.

ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കിള്‍ എന്നറിയപ്പെടുന്ന എക്‌സ്-37 ാണ് വിക്ഷേപിച്ചത്. പുനരുപയോഗിക്കാന്‍ സാധിക്കുന്ന റോബോട്ടിക് ബഹിരാകാശ പേടകം ആണിത്. ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണത്തിന് വേണ്ടിയാണ് ഈ പേടകം ഉപയോഗപ്പെടുത്തുന്നത്.

2006 ല്‍ ആണ് എക്‌സ്-37 ആദ്യം വിക്ഷേപിച്ചത്. മുമ്പ് എക്‌സ്-37 ബിയുടെ ആറ് വിക്ഷേപണങ്ങള്‍ നടന്നിട്ടുണ്ട്. കൂടുതലും റഷ്യയുടെ അറ്റ്‌ലസ് വി റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്. ഒരു തവണ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് ഉപയോഗിച്ചത്.

അതേസമയം, എവിടേക്കാണ് ഈ പേടകം വിക്ഷേപിച്ചത് എന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. പുനരുപയോഗിക്കാനാവുന്ന ബഹിരാകാശ സാങ്കേതിക വിദ്യകളുടെ പരീക്ഷണങ്ങള്‍ക്കൊപ്പം രഹസ്യ സ്വഭാവമുള്ള ശാസ്ത്ര പരീക്ഷണങ്ങളും ദൗത്യം ലക്ഷ്യമിടുന്നുവെന്നാണ് വിവരം.

More Stories from this section

family-dental
witywide