സിഡ്നി: ഫൈനലിലെ കടുത്ത പോരാട്ടത്തില്‍ ഇംഗ്ളണ്ടിനെ ഒരു ഗോളിന് തകര്‍ത്ത് സ്പെയിന്‍ വനിത ലോകകപ്പ് ഫുട്ബോള്‍ കിരീടം ചൂടി. ലാ റോജ എന്നു വിളിപ്പേരുള്ള സ്പാനിഷ് വനിതാ ടീം 1-0ത്തിനാണ് ഇംഗ്ളണ്ടിനെ മറികടന്നത്. നിലവിലെ യൂറോ വനിതാ ചാംപ്യന്മാരായ ഇംഗ്ളണ്ടിനായിരുന്നു പ്രവചനങ്ങളില്‍ മുന്‍തൂക്കം. എന്നാല്‍ കളിയുടെ ആദ്യ പകുതിയില്‍ തന്നെ സ്പെയിന്‍ ഗോള്‍ നേടി.29ാം മിനിറ്റില്‍ സ്പാനിഷ് ലെഫ്റ്റ്ബായ്ക് ഓള്‍ഗ കാര്‍മോന തൊടുത്ത ആംഗിള്‍ഷോട്ട് തടുക്കാന്‍ ഇംഗ്ളണ്ടിന്റെ ഗോളി മേരി ഏര്‍പ്സായില്ല.
സ്പെയിനിന്റെ എയ്റ്റാന ബോണ്‍മറ്റിയാണ് മികച്ചതാരം. മികച്ച ഗോള്‍ കീപ്പര്‍ ഇംഗ്ളണ്ടിന്റെ മേരി ഏര്‍പ്സാണ്, ഈ വിജയത്തോടെ പുരുഷ , വനിത ലോകകപ്പുകള്‍ നേടുന്ന രണ്ടാമത്തെ രാജ്യമായി മാറി സ്പെയിന്‍. ഈ നേട്ടം കൈവരിച്ച ആദ്യ രാജ്യം ജര്‍മനിയാണ്.