ന്യൂഡല്‍ഹി: സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്‌പിജി) മേധാവി അരുണ്‍ കുമാര്‍ സിന്‍ഹ (61) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം.
അര്‍ബുദ ബാധിതനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1988 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിന്റെ ചുമതല വഹിക്കുകയായിരുന്നു. 2016 മുതൽ എസ്‌പിജി ഡയരക്ടറാണ്. കഴിഞ്ഞ മേയില്‍ വിരമിക്കാനിരുന്ന സിന്‍ഹയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടിനല്‍കിയിരുന്നു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമെതിരയുണ്ടായ നടന്ന ഇ-മെയില്‍ വധഭീഷണി, ലെറ്റര്‍ ബോംബ് കേസ് തുടങ്ങിയ പ്രധാനപ്പെട്ട കേസുകള്‍ തെളിയിക്കുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.കേരളത്തിൽ വിവിധ ജില്ലകളില്‍ ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം ഡിസിപി, കമ്മിഷണര്‍, റേഞ്ച് ഐജി, ഇന്റലിജന്‍സ് ഐജി, അഡ്മിനിസ്‌ട്രേഷന്‍ ഐജി, സോണല്‍ ഐജി തുടങ്ങിയ പദവികളും വഹിച്ചു.