
കൊച്ചി: കളമേശരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. 72 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ 46 പേർ കളമശ്ശേരി മെഡിക്കൽ കോളജിലും ബാക്കിയുള്ളവർ സ്വകാര്യ ആശുപത്രിയിലുമാണ്.
ഓഡിറ്റോറിയത്തില്‍ ഗാനമേള നടക്കുന്നതിനിടെയുണ്ടായ അനിയന്ത്രിതമായ തിരക്കില്‍പ്പെട്ടാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഗാനമേള നടക്കുന്നതിനിടെ പെട്ടന്ന് മഴ പെയ്തതോടെ നിരവധി ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കറിയതാണ് അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം.
ആദ്യം കുറച്ചു പേര്‍ താഴെ വീണതോടെ പിന്നീട് മുകളിലേക്ക് നിരവധിയാളുകള്‍ വീണാണ് അപകടം സംഭവിച്ചത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്.
