യുഎസ് സ്പീക്കർ മത്സരത്തിൽ നിന്ന് സ്റ്റീവ് സ്കാലിസ് പിന്മാറി

വാഷിങ്ടൺ: റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം സ്റ്റീവ് സ്കാലസ് യുഎസ് സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറി. പാർട്ടി അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്കാലിസിന്റെ പിന്മാറ്റം.

ചേമ്പറിൽ മൊത്തത്തിലുള്ള ഭൂരിപക്ഷം ഉറപ്പാക്കാൻ വേണ്ടത്ര വോട്ടുകൾ നേടാൻ 58 കാരനായ സ്കാലിസ് പാടുപെട്ടു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻമാരുടെ അവസാനനിമിഷ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. പാർട്ടി ഇനി ആരെയാണ് സ്ഥാനാർത്ഥിയാക്കുകയെന്ന് വ്യക്തമല്ല.

യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച സ്‌കാലിസ് പറഞ്ഞു, “എല്ലാവരും അവരുടെ അജണ്ടകൾ മാറ്റിവച്ച് ഈ രാജ്യത്തിന് ആവശ്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം”.

“ഈ ജനപ്രതിനിധി സഭയ്ക്ക് ഒരു സ്പീക്കറെ ആവശ്യമുണ്ട്, ഞങ്ങൾക്ക് വീണ്ടും സഭ ആരംഭിക്കേണ്ടതുണ്ട്. പക്ഷേ, എല്ലാവരും അവിടെ ഇല്ല എന്നത് വ്യക്തമാണ്. ഇനിയും ഭിന്നതകൾ പരിഹരിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച നടന്ന രഹസ്യ വോട്ടെടുപ്പിൽ വലതുപക്ഷ എതിരാളിയായ ജിം ജോർദാനെ പരാജയപ്പെടുത്തിയെങ്കിലും, റിപ്പബ്ലിക്കൻമാരിൽ നിന്ന് വർദ്ധിച്ചുവരുന്ന വിയോജിപ്പാണ് സ്കാലിസിന് നേരിടേണ്ടി വന്നത്.

സ്പീക്കർ എന്ന നിലയിൽ വിജയിക്കാൻ ആവശ്യമായ 217 വോട്ടുകൾ നേടാനുള്ള ശ്രമങ്ങൾ വ്യാഴാഴ്ച വിജയിച്ചില്ല.

More Stories from this section

family-dental
witywide