ഓസ്‌ട്രേലിയയില്‍ കൊടുങ്കാറ്റും വെള്ളപ്പൈാക്കവും : ഒമ്പത് വയസ്സുകാരി ഉള്‍പ്പെടെ 10 മരണം

കിഴക്കന്‍ ഓസ്ട്രേലിയയില്‍ ശക്തമായ ഇടിമിന്നലും കാറ്റും മഴയുമുണ്ടായതിനെത്തുടര്‍ന്ന് ഒമ്പത് വയസ്സുകാരി ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ കഴിയുന്ന ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്.

വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലും വ്യാപകമായ വെള്ളപ്പൊക്കവും വിനാശകരമായ കാറ്റും ബാധിച്ചു. കൂടുതല്‍ ഇടിമിന്നലുണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും അടുത്ത ദിവസം സ്ഥിതി മെച്ചപ്പെടുമെന്നും അറിയിപ്പുണ്ട്.

ശക്തമായ കാറ്റില്‍ നരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോകുകയും, മരങ്ങള്‍ ഒടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഗതാഗതമടക്കം താറുമാറായി. കോണ്‍ക്രീറ്റ് വൈദ്യുതത്തൂണുകള്‍പോലും തകരുന്ന തരത്തിലുള്ള അതിശക്തമായ കാറ്റാ് വീശിയടിച്ചത്.

ന്യൂ സൗത്ത് വെയില്‍സിലെയും സൗത്ത് ഓസ്ട്രേലിയയിലെയും ചില ഭാഗങ്ങളില്‍ ഗോള്‍ഫ് ബോളുകളുടെ വലിപ്പത്തിലുള്ള ആലിപ്പഴം വീണത് ആളുകളില്‍ ഞെട്ടലുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും ആളുകള്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാസ്പര്‍ ചുഴലിക്കാറ്റില്‍ ക്വീന്‍സ്ലാന്റിന്റെ ചില ഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ കൊടുങ്കാറ്റിന്റെ വരവ്.

More Stories from this section

family-dental
witywide