
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ( SIUCC) 2024 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ് പുതിയ വര്‍ഷത്തെ ഭാരവാഹികള്‍. ഡിസംബര്‍ 3 നു ഞായറാഴ്ച വൈകുന്നേരം സംഘദനയുടെ സ്റ്റാഫ്ഫോര്‍ഡിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണ് ഐക്യകണ്ടേന തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ബേബി മണക്കുന്നേല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികള്‍:
പ്രസിഡണ്ട് : സഖറിയാ കോശി,
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍: സണ്ണി കാരിയ്ക്കല്‍
സെക്രട്ടറി: ജിജി ഓലിക്കന്‍
ഫിനാന്‍സ് ഡയറക്ടര്‍: രമേഷ് അത്തിയോടി
ജോയിന്റ് സെക്രട്ടറി: മോനി തോമസ്
സജു കുര്യാക്കോസ്: ജോയിന്റ് ഫിനാന്‍സ് ഡയറക്ടര്‍.
ഹൂസ്റ്റണിലെ 9 മലയാളി വ്യവസായി സംരംഭകരെ ചേര്‍ത്തുപിടിച്ചുകൊണ്ടു 2012 ല്‍ രൂപംകൊണ്ട സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് അതിന്റെ ജൈത്രയാത്രയില്‍ 11 വര്ഷം പിന്നിട്ട് പുതിയ വര്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംഘടനയുടെ നാള്‍വഴികള്‍ ചരിത്രത്താളുകളില്‍ എഴുതി ചേര്‍ക്കുവാന്‍ പല പുതിയ പദ്ധതികളും ആവിഷ്‌ക്കരിക്കുമെന്ന് നിയുക്ത പ്രസിഡണ്ട് സഖറിയാ കോശി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മേഖലകളില്‍ ശക്തമായ സാന്നിധ്യമാകുവാന്‍ കഴിഞ്ഞ സംഘടനയുടെ വളര്‍ച്ചയില്‍ സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്ക്കും നന്ദി അറിയിക്കുകയും സംഘടനയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന ഭാരവാഹികളുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ പുതിയ സാരഥികള്‍ ശ്ലാഘിച്ചു. ഇപ്പോള്‍ ബിസിനസ് സംരംഭകരായ 31 അംഗങ്ങള്‍ സംഘടനയ്ക്കു ഊര്‍ജസ്വലമായ നേതൃത്വം നല്‍കി വരുന്നു.ഹൂസ്റ്റണിലെ ഏതൊരാള്‍ക്കും ഏതാവശ്യത്തിനും സമീപിക്കാവുന്ന പ്രസ്ഥാനമാണ് സൗത്ത് ഇന്ത്യന്‍ യൂഎസ് ചേംബര്‍ ഓഫ് കോമേഴ്സ്
ഈ വര്‍ഷം SIUCC യുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി നേതൃത്വം നല്‍കുന്ന പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് കൊളാച്ചേരില്‍ സെക്രട്ടറി ബ്രൂസ് കൊളംബയില്‍, ഫിനാന്‍സ് ഡയറക്ടര്‍ രമേശ് അത്തിയോടി, ജോയിന്റ് സെക്രട്ടറി ചാക്കോ തോമസ് തുടങ്ങിയവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അറിയിച്ചു. സംഘടനയുടെ വളര്ച്ചയ്ക്ക് കൈത്താങ്ങു നല്‍കി വരുന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു. സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ പ്രതീഷിക്കുന്നുവെന്ന് നിയുക്ത ഭാരവാഹികള്‍ അറിയിച്ചു.















