
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഉച്ചയ്ക്ക് 2.51 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപൂര്‍, അംറോഹ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അയല്‍ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതിന്റെ ഭാഗമായാണ് ഡല്‍ഹിയിലും ഉത്തരേന്ത്യയില്‍ പലയിടത്തും കാര്യമായ പ്രകമ്പനം ഉണ്ടായത്. വീടുകളിലും ഓഫീസുകളിലുമായിരുന്നവര്‍ ഭൂചലനത്തെത്തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് കുലുക്കമനുഭവപ്പെട്ടതോടെ ഭയന്ന് പുറത്തിറങ്ങുകയായിരുന്നു.
Tags: