വാഹനമിടിച്ച് കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തി; കൗമാരക്കാരിക്ക് ഇരട്ടജീവപര്യന്തം

ഒഹായോ∙ കാമുകനെയും സുഹൃത്തിനെയും വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരിയെ ജീവപര്യന്തം തടവിന് വിധിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവത്തിലാണ് 17 വയസുകാരിയെ പെൺകുട്ടി കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്. കാമുകൻ 20 കാരനായ ഡൊമിനിക് റുസ്സോ, സുഹൃത്ത് 19 വയസ്സുള്ള ഡേവിയോൺ ഫ്ലാനഗൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ലഹരിമരുന്ന് കൈവശം വയ്ക്കൽ, കൊലപാതകം, അപകടരമായ രീതിയിൽ വാഹനം ഓടിക്കൽ തുടങ്ങിയ 12 വകുപ്പുകളാണ് കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി വാഹനം ഓടിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. ‌‌‌അപകടത്തിന് തൊട്ടുമുമ്പ് 100 മൈൽ വരെ വേഗതയിൽ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു .

15 വർഷത്തിന് ശേഷം പരോളിന് അർഹതയുണ്ട്. കൂടാതെ, ഡ്രൈവിങ് ലൈസൻസ് ആജീവനാന്തം സസ്പെൻഡ് ചെയ്യും. ‘‘ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. മനഃപൂർവം ഒന്നും ചെയ്തിട്ടില്ല. എല്ലാവരും സുഹൃത്തുക്കളാണ്. ഡോം എന്റെ ആത്മമിത്രമായിരുന്നു. നിങ്ങളുടെ എല്ലാ വേദനകളും ഇല്ലാതായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നോട് ക്ഷമിക്കണം,’’ പെൺകുട്ടി പറഞ്ഞു.

പെൺകുട്ടി മനഃപൂർവ്വം അപകടമുണ്ടാക്കിയതാണെന്ന് കുയാഹോഗ കൗണ്ടി പ്രോസിക്യൂട്ടർമാർ വാദിച്ചത്. കുട്ടി സ്‌ട്രോംഗ്‌സ്‌വില്ലെ ബിസിനസ്സ് പാർക്കിലെ ഒരു ഡെഡ്-എൻഡ് തെരുവിലൂടെ അതിവേഗം ഓടിച്ച് മനഃപൂർവം ഇഷ്ടിക കൊണ്ട് നിർമ്മിച്ച മതിലിൽ വാഹനം ഇടിച്ചുകയറ്റിയെതിനെ തുടർന്നുണ്ടായ അപകടത്തിലാണ് റുസ്സോയെയും ഫ്ലാനഗനെയും കൊല്ലപ്പെട്ടതെന്ന് കുയാഹോഗ കൗണ്ടി പ്രോസിക്യൂട്ടർമാർ പറഞ്ഞു.