പ്രധാനാധ്യാപികയും വിദ്യാർഥിയും ഒരുമിച്ച വൈറൽ ഫോട്ടോ ഷൂട്ട്; അധ്യാപികയെ സസ്പെൻഡ് ചെയ്തു

ഒരു പഠനയാത്രയക്കിടെയാണ് അത് സംഭവിച്ചത്. ഒരു അധ്യാപികയും വിദ്യാര്‍ത്ഥിയും ചേര്‍ന്ന് റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തി. അധ്യാപികയെ ചുംബിച്ചും കെട്ടിപ്പിടിച്ചും എടുത്തുയര്‍ത്തിയും വിദ്യാര്‍ത്ഥി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ അധ്യാപികയാകട്ടെ എല്ലാത്തിനും നിന്നുകൊടുത്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലേക്ക് കടന്നു വന്നത്. വിഡിയോ വൈറലായപ്പോൾ അധ്യാപികയ്ക്ക് സസ്പെൻഷൻ ഓർഡർ അടിച്ചു കയ്യിൽ കിട്ടി .

കര്‍ണ്ണാടകയിലെ മുരുകമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നുള്ളയാളാണ് അധ്യാപിക. വിദ്യാര്‍ത്ഥിയാകട്ടെ പത്താം ക്ലാസുകാരനും. സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന ക്യാപ്ഷനോട് കൂടി അമിത് സിംഗ് രജാവത്ത് എന്നയാളാണ് ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്‌.

അധ്യാപികയുടെ പെരുമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് (ബിഇഒ) പരാതി നല്‍കി.

ഇപ്പോള്‍ വൈറലായിരിക്കുന്ന ഫോട്ടോകളില്‍ അധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്.

‘വിദ്യാര്‍ത്ഥിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവന്‍ നിരപരാധിയല്ലെന്നും ആളുകള്‍ പറയുന്നു. ഫോട്ടോഷൂട്ടില്‍ കോലാഹലങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും ‘ഇതില്‍ തെറ്റൊന്നുമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇരുവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ‘ഇരുവരും ശിക്ഷിക്കപ്പെടണമെന്നും അഭിപ്രായപ്പെടുന്നവരും കൂട്ടത്തിലുണ്ട്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബിഇഒ വി ഉമാദേവി സ്‌കൂള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. തുടർന്ന് സസ്പെൻഷൻ ഓർഡറും പുറത്തുവന്നു.

More Stories from this section

family-dental
witywide