
തിരുവനന്തപുരം: ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി. പോത്തന്‍കോട് എല്‍വിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണത്. റോഡിലേക്ക് വീണ പെണ്‍കുട്ടി തലനാരിഴയ്ക്കാണ് ടയറിനടിയില്‍പ്പെടാതെ രക്ഷപ്പെട്ടത്. വൈകിട്ട് സ്‌കൂള്‍ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്ന് പൊണ്‍കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലനാരിഴ വ്യ്ത്യാസത്തിലാണ് വന്‍ ദുരന്തം ഒഴിവായത്. ബസിന്റെ ടയറിനടിയില്‍ പെടാതെ പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപെടുകയായിരുന്നു. പരിക്ക് ഗുരുതരമല്ല.