
ആലപ്പുഴ: ആലപ്പുഴ എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജിലായിരുന്നു സംഭവം. ഇടുക്കി സ്വദേശി അനന്തജിത്താണ് മരിച്ചത്. ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു അനന്തജിത്ത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.