‘വിലയ്ക്ക് അത്ര മധുരമില്ല’; ഇന്ത്യയില്‍ പഞ്ചസാര വിലയിൽ വ‍ർധന

ന്യൂഡൽഹി: ഇന്ത്യയിൽ പഞ്ചസാര വിലയിൽ വ‍ർധന. കരിമ്പ് കൃഷി ചെയ്യുന്ന പ്രധാന മേഖലകളില്‍ മഴ ലഭ്യത കുറഞ്ഞതാണ് വില വ‍ർധനയ്ക്ക് കാരണം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന വർധനയാണ് നിലവിലുള്ളതെന്ന് വ്യാപാരികൾ പറയുന്നു.

ഈ സാഹചര്യത്തില്‍ പഞ്ചസാര കയറ്റുമതിക്കും സംഭരണത്തിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേക്കും. ആഗോള തലത്തില്‍ 2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം മെട്രിക് ടണ്ണിന് 37,760 രൂപയായിരുന്നു പഞ്ചസാര വില. ന്യൂയോര്‍ക്കില്‍ നാലര മാസത്തെ ഉയര്‍ന്ന വിലയും ലണ്ടനില്‍ 12 വര്‍ഷത്തെ ഉയര്‍ന്ന വിലയുമാണ് ഇപ്പോള്‍.

അതേസമയം, അന്താരാഷ്ട്ര വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 30 ശതമാനം കുറവാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലേത്. 6.1 മില്യന്‍ ടണ്‍ പഞ്ചസാരയാണ് ഇന്ത്യ 2022-ല്‍ കയറ്റുമതി ചെയ്തത്. 2021ല്‍ ഇത് 11.1 മില്യന്‍ ടണ്ണായി വർധിച്ചിരുന്നു.. ഉത്സവകാലം വരാനിരിക്കെ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഇന്ത്യന്‍ വിപണയില്‍ ഇനിയും പഞ്ചസാരയുടെ വിലവർധനവിന് സാധ്യതയുണ്ട്.

More Stories from this section

family-dental
witywide