
സണ്ണിവെയ്ല്‍: നോര്‍ത്ത് ടെക്സാസിലെ ആദ്യത്തെ വനിതാ അഗ്‌നിശമനസേനാ മേധാവിയായി തമി കയേയയെ തിരഞ്ഞെടുത്തു. ടെക്‌സാസിലെ അഞ്ചു വനിതാ അഗ്‌നിശമനസേനാ മേധാവികളില്‍ ഒരാളാണ് തമി കയേയ. സണ്ണിവെയ്ല്‍ ടൗണിന്റെ അടുത്ത ഫയര്‍ ചീഫായി തമി കയേയെ നിയമിച്ചതായി ടൗണ്‍ മാനേജര്‍ ജെഫ് ജോണ്‍സ് അറിയിച്ചു. ഫയര്‍ ചീഫ് ഡഗ് കെന്‍ഡ്രിക്കിന്റെ വിരമിക്കലിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം.
ടാര്‍ലെറ്റണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റിലും നേതൃത്വത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ചീഫ് കയേയ നാഷണല്‍ ഫയര്‍ അക്കാദമി മുഖേനയുള്ള എക്‌സിക്യൂട്ടീവ് ഫയര്‍ ഓഫീസര്‍ പ്രോഗ്രാം ബിരുദദാരിയുമാണ്. മാസ്റ്റര്‍ ഫയര്‍ഫൈറ്റര്‍ സര്‍ട്ടിഫിക്കേഷനും നേടിയിട്ടുണ്ട്. 2024 ജനുവരി 16-ന് സണ്ണിവെയ്ലില്‍ ഫയര്‍ ചീഫായി ചുമതലയേല്‍ക്കും.