ന്യൂഡൽഹി: ക്രിമിനല്‍ കേസുകളിലെ മാധ്യമ വിചാരണ പൊതുസമൂഹത്തില്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസുകളില്‍ മാധ്യമങ്ങളോട് പൊലീസ് എന്തൊക്കെ വെളിപ്പെടുത്താം എന്നതില്‍ കൃത്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിനകം മാര്‍ഗ്ഗരേഖ തയ്യാറാക്കണം. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവികളോടും ദേശീയ മനുഷ്യാവകാശ കമ്മീഷനോടും കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേയാണ് ഉത്തരവ്. കേസില്‍ ഗോപാല്‍ ശങ്കരനാരായണനെ അമിക്കസ്ക്യൂറിയായി സുപ്രീംകോടതി നിയോഗിച്ചു.
ക്രിമിനല്‍ കേസുകളില്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ മാധ്യമ വിചാരണക്ക് കാരണമാകാന്‍ പാടില്ല. പൊലീസ് വാര്‍ത്ത സമ്മേളനങ്ങളില്‍ എന്ത് പറയാം, എന്ത് പറയരുത് എന്നതില്‍ കൃത്യമായ മാര്‍ഗ്ഗരേഖ വേണമെന്നും കോടതി ഉത്തരവിട്ടു. സ്വാതന്ത്ര്യവും നീതിപൂര്‍വ്വവുമായ വിചാരണ നടപടികളില്‍ ഇരകളുടെ സ്വകാര്യതയും പ്രതികളുടെ നിയപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.