ഗർഭച്ഛിദ്രത്തിന് ഉപയോഗിക്കുന്ന മരുന്ന് നിരോധിക്കണമോ വേണ്ടയോ?സുപ്രീംകോടതി തീരുമാനിക്കും

ഗർഭച്ഛിദ്രം അമേരിക്കയിലെ വലിയ രാഷ്ട്രീയ വിഷയമാണ്. സ്ത്രീകളുടെ പ്രത്യുൽപാദന അവകാശം എന്നതിനേക്കാൾ ഉപരി ഇപ്പോൾ ഈ വിഷയം കത്തിപ്പടരുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. അബോർഷൻ നടത്തിയില്ലെങ്കിൽ അമ്മയുടെ ജീവൻ നഷ്ടമായേക്കും എന്നു ഡോക്ടർ വിധിയെഴുതുന്ന ആരോഗ്യ അവസ്ഥയ്ക്ക് പോലും കോടതി അനുമതി നിഷേധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഒരു സ്ത്രീയുടെ ശരീരത്തിന്മേലുള്ള അവകാശം രാജ്യവും ഭരണകൂടവും കയ്യടക്കുന്ന അവസ്ഥയ്ക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഒപ്പം ഭ്രൂണഹത്യയ്ക്ക് എതിരെ അതി തീവ്ര നിലപാടുമായി റിപ്പബ്ളിക്കൻപാർട്ടിയും ഇറങ്ങിയിട്ടുണ്ട്.

എന്തായാലും ഇപ്പോൾ ചർച്ചാ വിഷയം ഒരു ടാബ് ലെറ്റാണ്. ഗർഭച്ഛിദ്രത്തിന് ഉപയോഗിക്കുന്ന mifepristone ഗുളിക നിരോധിക്കണമോ വേണ്ടയോ എന്നതാണ് ചർച്ചാ വിഷയം. വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയിരിക്കുകയാണ്. ചില സംസ്ഥാനങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്. അതിനെതിരെ അപ്പീലുമായി വന്നപ്പോഴാണ് അബോർഷൻ പിൽ ചർച്ചയാകുന്നത്. ഈ ഗുളിക സ്ത്രീകളുടെ ജീവൻ അപകടത്തിലാക്കുമെന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ അനുമതി 2000 മുതൽ ഈ ഗുളികയ്ക്ക് ലഭിച്ചിട്ടുണ്ട്.

എന്തായാലും പുതിയ വർഷത്തിൽ സുപ്രീംകോടതി ഇതിൽ ഒരു തീരുമാനമെടുക്കുമെന്നു വേണം കരുതാൻ. ടെക്സസസ് പോലുള്ള സംസ്ഥാനങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്.

Supreme Court to decide whether to restrict abortion drug nationwide

More Stories from this section

family-dental
witywide